31 December 2025, Wednesday

Related news

December 30, 2025
December 29, 2025
December 22, 2025
December 21, 2025
December 17, 2025
December 16, 2025
December 13, 2025
December 12, 2025
December 10, 2025
December 9, 2025

ക്രിസ്റ്റ്യൻ ടോട്ടി 19-ാം വയസില്‍ വിരമിച്ചു

Janayugom Webdesk
റോം
July 30, 2025 9:53 pm

ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്‌കോ ടോട്ടിയുടെ മകൻ ക്രിസ്റ്റ്യൻ ടോട്ടി ഫുട്ബോളില്‍ നിന്നും വിരമിച്ചു. 19-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താരപുത്രനാണെന്ന സമ്മർദ്ദം താങ്ങാനാവാത്തതാണ് ക്രിസ്റ്റ്യന്‍ ഫു­ട്­ബോ­­ളില്‍ നിന്നും വിരമിക്കാന്‍ കാരണമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്യാപ്റ്റൻ സാൽസിസിയ (ക്യാ­പ്റ്റൻ സോസേജ്) എന്ന് വിളിച്ചു പലരും യുവതാരത്തെ ബോഡി ഷെയ്മിങ് ചെയ്തിരുന്നതും വിരമിക്കാന്‍ കാരണമായതായാണ് സൂചന. ഇറ്റാലിയൻ ക്ലബ്ബ് ഓൽബിയയ്ക്ക് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഫുട്ബോളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ക്രിസ്റ്റ്യന്‍. എഎ​സ് റോ​മ​യി​ലൂ​ടെ ക​രി​യ​ർ തു​ട​ങ്ങി​യ ക്രി​സ്റ്റ്യ​ൻ മതിയായ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ലാം ഡി​വി​ഷ​നി​ലേ​ക്ക് മാ​റിയിരുന്നു. എഎസ് റോമയുടെ താരമായിരുന്ന ഫ്രാൻസെസ്കോ ടോട്ടി 780ലധികം മത്സരങ്ങളിൽ നിന്ന് 307 ഗോളുകൾ നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.