21 January 2026, Wednesday

ക്രിസ്മസ് ആക്രമണം; പ്രതികള്‍ക്ക് ജാമ്യം; മാലയിട്ട് സ്വീകരിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍

Janayugom Webdesk
റായ്പൂര്‍
January 4, 2026 7:34 pm

ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഷോപ്പിങ് മാളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങള്‍ അടിച്ച് തകര്‍ത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വന്‍ സ്വീകരണം നല്‍കി സംഘടനാ പ്രവര്‍ത്തകര്‍. മാളില്‍ അതിക്രമം നടത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ആറ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാവി ഷാളുകള്‍ അണിയിച്ചും പൂമാലകള്‍ ചാര്‍ത്തിയുമാണ് സംഘടന വരവേല്‍പ്പ് നല്‍കിയത്.

റായ്പൂരിലെ മാളില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു സഹപ്രവര്‍ത്തകരുടെ വക ആഘോഷ പ്രകടനങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് റായ്പൂരില്‍ ക്രിസ്മസിന്റെ ഭാഗമായി അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തി. പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. മാള്‍ മാനേജ്മെന്റ് നല്‍കിയ പരാതിയിലാണ് ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കലാപം സൃഷ്ടിക്കല്‍, അതിക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.