ട്വന്റി ‑20 സമ്മാനഘടനയുള്ള ക്രിസ്തുമസ് ‑ന്യൂ ഇയര്‍ ബമ്പറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നേരത്തെ ഇത് 16 കോടിയായിരുന്നു. ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതം രണ്ടാം സമ്മാനം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്ന് കോടി- ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പത് ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
3,88,840 സമ്മാനങ്ങളായിരുന്നു 2022–23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിനുള്ളത് ആകെ 6,91,300 സമ്മാനങ്ങളാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 3,02,460 കൂടുതല്‍ സമ്മാനങ്ങളാണ് ഇക്കുറി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒമ്പത് സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സെന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും കൂടുതല്‍ ടിക്കറ്റ് വില്പനയ്ക്കായി എടുക്കുന്ന അടുത്ത രണ്ട് പേര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.
English Summary:Christmas-New Year bumper; Lottery Department with Twenty-20
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.