22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025
December 16, 2025
December 11, 2025

ക്രിസ്മസ് പുതുവത്സര അവധി;അധിക സർവീസുമായി കെഎസ്ആർടിസി

Janayugom Webdesk
തിരുവനന്തപുരം
December 19, 2024 9:33 pm

ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് തിരക്ക് കുറക്കുവാൻ അധിക സർവീസുമായി കെഎസ്ആർടിസി .ഇതിന്റെ ഭാഗമായി അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകളും കൂട്ടും. കേരളത്തിൽ നിന്നും ബംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് ഉപരിയായി 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് ക്രമികരിച്ചു.

34 ബംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് ഉപരിയായാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം — കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കുന്നതിനു മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. 4 വോൾവോ കോഴിക്കോട് — തിരുവനന്തപുരം, 4 കോഴിക്കോട് — എറണാകുളം സർവിസുകളും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായി സർവിസ് നടത്തും. 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം — കണ്ണൂർ , തിരവനന്തപുരം — കോഴിക്കോട് റൂട്ടിൽ അഡീഷനൽ സർ‌വീസ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.