23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

സിഗരറ്റ് പങ്കിട്ടില്ല; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 12:04 pm

മദ്യപിക്കുന്നതിനിടെ സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. രോഹിത് എന്ന 20കാരനാണ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജിതേന്ദ്ര എന്ന ജയ് യെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിതും സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവരും ഒരുമിച്ചാണ് മദ്യപിച്ചിരുന്നത്. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് രോഹിതിനെ ആക്രമിച്ചത്. ചികിത്സയിലിരിക്കെയാണ് രോഹിത് മരിച്ചത്.

കുത്തേറ്റ ശേഷം പ്രതി തിടുക്കത്തിൽ സ്ഥലം വിടുന്നത് പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകത്തിൽ രണ്ട് പ്രതികൾക്ക് പങ്കുള്ളതായും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രണ്ട് വ്യക്തികൾ ഓടിപ്പോകുന്നതും ഓടിപ്പോവുന്നതിന് മുമ്പ് വീണുപോയ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ അൽപ്പനേരം നിർത്തിയതും വീഡിയോയിൽ കണ്ടതായി പൊലീസ് പറഞ്ഞു.

രണ്ടാം പ്രതിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Cig­a­rettes are not shared; The young man stabbed his friend to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.