
സിഗരറ്റ് കടംനല്കാത്ത വിരോധത്തിന് വയോധികനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മുട്ടത്തറ പെരുനെല്ലി സ്വദേശി ശശികുമാറിനെ (72) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളക്കടവ് സ്വദേശി സവാദ് (48) ആണ് തന്നെ ആക്രമിച്ചതെന്ന് കാട്ടി ശശികുമാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്കി.
ശശികുമാര്‍ മുറുക്കാന്‍കട നടത്തുന്നയാളാണ്. സംഭവദിവസം മദ്യപിച്ചെത്തിയ സവാദ് കടയിലെത്തി ഒരുപാക്കറ്റ് സിഗരറ്റ് ചോദിക്കുകയും. കടംവാങ്ങിയ കാശ് തിരികെ നല്‍കാതെ സിഗരറ്റ് തരില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായ സവാദ് കടയ്ക്ക് സമീപംകിടന്ന കമ്പിയെടുത്ത് ശശികുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാരാണ് ശശികുമാറിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കടിയേറ്റ ശശികുമാര്‍ കടയിലുണ്ടായിരുന്ന ചട്ടിയെടുത്ത് സവാദിന്റെ തലയ്ക്കും അടിച്ചു. സവാദും പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.