19 January 2026, Monday

Related news

January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025

സർക്കീട്ട് ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു

Janayugom Webdesk
January 12, 2025 1:34 pm

അജിത് വിനായക് ഫിലിംസിൻ ഇൻഅസ്സോസ്സിയേഷൻ വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത് , ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർനിർമ്മിച്ച്, താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമമാണ്സർക്കീട്ട്. ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നു പുറത്തുവിട്ടു. ആസിഫ് അലിയും, മലയാളത്തിലെ ജനപ്രിയരായ ഒരു പിടി അഭിനേതാക്കളുടേയും ഒഫീഷ്യൽ പേജിലൂടെയാണ് ഈ പ്രകാശനകർമ്മം നിർവ്വഹിച്ചിരിക്കുന്നത്. സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ള ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അർഹിക്കുന്നു — ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ’ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ പോസ്റ്റർ ഇതിനകം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു. പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം
ദുബായ്, ഷാർജ ഫ്യുജെറാ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തികരിച്ചിരിക്കുന്നത്.

ഫാമിലി ഫീൽഗുഡ് ഡ്രാമയാണ് ഈ ചിത്രം. ആസിഫ് അലിയും ബാലതാരം ഓർഹാൻ , ദീപക് പറമ്പോൾ, ദിവ്യാ പ്രഭ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിൻ്റെയും, ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ തികഞ്ഞ ‚ഫീൽഗുഡ് സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. കുട്ടികൾക്ക് ഏറെ ആസ്വാദകരമാകുന്ന ഒരു ആംഗിളും ഈ ചിത്രത്തിനുണ്ട്. പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ‘ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ സബ്ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്. ഗാനങ്ങൾ — അൻവർ അലി, സുഹൈൽ എം. കോയ സംഗീതം — ഗോവിന്ദ് വസന്ത
ഛായാഗ്രഹണം ‑അയാസ് ഹസൻ എഡിറ്റിംഗ്- സംഗീത് പ്രതാപ്. കലാസംവിധാനം — വിശ്വന്തൻ അരവിന്ദ്. വസ്ത്രാലങ്കാരം — ഇർഷാദ് ചെറുകുന്ന്.
മേക്കപ്പ് — സുധി , ലൈൻ. നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ് പ്രൊജക്റ്റ് ഡിസൈൻ — രഞ്ജിത്ത് കരുണാകരൻ.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.