സസ്‌പെന്‍ഷനിലുള്ള 141എംപിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ സര്‍ക്കുലര്‍. എംപിമാര്‍ പാര്‍ലമെന്റ് ചേംബര്‍, ലോബി ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. ഇരുസഭകളിലും നിന്നായി 141 എംപിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്. ഇതില്‍ 95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ ലോബിയിലോ ഗ്യാലറികളിലോ പ്രവേശിക്കാന്‍ പാടില്ല. ഇവര്‍ സമര്‍പ്പിച്ച നോട്ടീസുകള്‍ സസ്പെന്‍ഷന്‍ കാലയളവില്‍ സ്വീകാര്യമല്ല. പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമാണെങ്കില്‍ കമ്മിറ്റി സിറ്റിങ്ങുകളിലും സസ്‌പെന്‍ഷന്‍ ബാധകമാണ്.
സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സിന് അര്‍ഹതയില്ല. മാത്രമല്ല സസ്പെന്‍ഷന്‍ കാലയളവില്‍ നടക്കുന്ന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല, എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.ബിജെപി എംപിയുടെ പാസ് ഉപയോഗിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധക്കാര്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.അതേസമയംഎംപി മാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിലെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പാര്‍ലമെന്റ് അതിക്രമത്തിലെ സുരക്ഷ വീഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഇരുസഭകളിലും പ്രതിപക്ഷം ആവര്‍ത്തിക്കും.
സസ്‌പെന്‍ഷനിലുള്ള 142 എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധിക്കുക.ഇന്ത്യ മുന്നണി നേതാക്കള്‍ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ രീതികള്‍ തീരുമാനിക്കും.എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വെളളിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്ററും, രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികര്‍ജ്ജുന്‍ഖാര്‍ഗെ പറഞ്ഞു.
English Summary:
Circular of Lok Sabha Secretariat banning 141 MPs under suspension
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.