പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ രാജ്യത്ത് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. വടക്കുകിഴക്കന്‍ ഡല്‍ഹി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീന്‍ബാഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്‌ലാഗ് മാര്‍ച്ച് നടത്തും. അതേസമയം സിഎഎ നടപ്പാക്കുന്നതില്‍ അസമില്‍ പ്രതിഷേധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു.
English Summary: Citizenship Amendment Act; Massive protest in the country, hartal in Assam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.