കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ബില്‍, ഇന്ത്യയുടെ മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതവും വെല്ലുവിളിയാണെന്ന് ആനി രാജ പറഞ്ഞു. നീക്കത്തെ അതിശക്തമായി എതിർക്കുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കുറച്ച് വോട്ടും സീറ്റും നേടുന്നതിനുള്ള തന്ത്രമായിക്കണ്ട് നടത്തിയ നീക്കമാണിത്.സമവായമില്ലാത്ത നിയമം നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണം. വിഷയത്തിൽ മുസ്ലിം ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും വയനാട് പാർലമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി ആനി രാജ പറഞ്ഞു.
English Summary:Citizenship Bill; Impact on Democracy: Annie Raja
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.