17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 1, 2024
August 4, 2024
May 9, 2024
December 28, 2023
December 21, 2023
December 1, 2023
November 13, 2023
November 11, 2023
November 1, 2023

സിറ്റി ഗ്യാസ് ഡിസംബറിൽ ആലപ്പുഴ നഗരത്തിലെത്തും

സ്വന്തം ലേഖിക
ആലപ്പുഴ
August 4, 2024 3:21 pm

ആലപ്പുഴ നഗരവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൈപ്പ് വഴി പാചകവാതകം (പൈപ്പ്ഡ് നാച്വറൽ ഗ്യാസ് ‑പിഎൻജി) വീടുകളിൽ എത്തുന്ന സിറ്റി ഗ്യാസ് പദ്ധതി ഡിസംബറിൽ നടപ്പാകും. ഏപ്രിൽ മുതൽ അമ്പലപ്പുഴയിലെ വീടുകളിലും സിറ്റി ഗ്യാസ് എത്തും. ജില്ലയുടെ തെക്കൻ മേഖലയായ കായംകുളത്തേക്ക് കൊല്ലത്ത് നിന്ന് സിറ്റി ഗ്യാസ് ഡിസംബറിൽ എത്തും. സിറ്റി ഗ്യാസ് നടപ്പിലാക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനാണ് രണ്ടിടത്ത് ഒരേ സമയം പ്രവർത്തിക്കുന്നത്. മഴയെ തുടർന്ന് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ വൈകുന്നത് പദ്ധതിയ്ക്ക് തടസം നേരിടുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ പൈപ്പ് സ്ഥാപിക്കുന്നത് പുനരാരംഭിച്ച് ആലപ്പുഴ നഗര സഭയിലും ഗാർഹിക കണക്ഷനുകൾ നൽകാൻ ശ്രമം നടക്കുന്നുണ്ട്. ജില്ലയിൽ വയലാർ പഞ്ചായത്ത് മുതൽ മണ്ണേഞ്ചേരി പഞ്ചായത്ത് വരെയാണ് പൈപ്പിലൂടെ പാചകവാതകം ലഭിച്ചത്. ഇവിടെ പതിനാറായിരത്തിലധികം ഗാർഹിക കണക്ഷൻ നൽകി. തെക്കൻ കേരളത്തിൽ എ ജി ആൻഡ് പി പ്രഥം കമ്പിനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവർ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലാണ് പൈപ്പിലൂടെ പാചക വാതകം എത്തിക്കുന്നത്. ദേശീയപാത നവീകരണത്തോടൊപ്പമാണ് തെക്കന്‍ മേഖലകളിൽ പൈപ്പിടുക. 

ചേർത്തല തങ്കി കവലയിൽ സ്ഥാപിച്ച പ്ലാന്റിൽ നിന്നാണ് ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട് മേഖലകളിലേയ്ക്കുള്ള വിതരണം. ചവറ കെ എം എം എൽ ഭൂമിയിൽ സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നാണ് കായംകുളത്തെ വിതരണം. പിഎൻജിയിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നവരെക്കാൾ 15 മുതൽ 25 ശതമാനം വരെ സാമ്പത്തിക ലാഭവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എൽപിജി സിലിണ്ടറുകളുടെ ബുക്കിങ്, സംഭരണം തുടങ്ങിയ ബുദ്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കാനും ഇന്ധന ഉപയോഗം ലാഘവത്തോടെ കൈകാര്യം ചെയ്യാനും പൈപ്പ്ഡ് ഗ്യാസ് വഴിയൊരുക്കും. ഭാവിയിൽ ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. ചേർത്തല മുതൽ തിരുവനന്തപുരം വരെ നീളുന്ന 3000 കോടി രൂപയുടേതാണ് പദ്ധതി. എട്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എജിആൻഡ്പി) പദ്ധതിയുടെ നിർവഹണ ചുമതല. 

Eng­lish Sum­ma­ry: City Gas will come to Alap­puzha city in December

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.