13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

December 31, 2024
October 29, 2024
October 11, 2024
May 23, 2023
February 27, 2023
December 21, 2022
July 17, 2022
June 5, 2022
June 1, 2022
May 7, 2022

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്

Janayugom Webdesk
ന്യൂഡൽഹി/ തിരുവനന്തപുരം
May 23, 2023 6:45 pm

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഇഷിത തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഒന്നാമതെത്തിയത്. ഗരിമ ലോഹ്യ രണ്ടാം റാങ്ക് നേടി. ഉമ ഹരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. ഗരിമയും സ്മൃതിയും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ്. കിരോരിമല്‍ കോളജില്‍ നിന്നാണ് ഗരിമ ലോഹ്യ കൊമേഴ്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

ഇഷിത കിഷോര്‍, ഗരിമ ലോഹ്യ

സ്മൃതി മിശ്ര മിറാൻഡ ഹൗസ് കോളജിലെ ബിഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്നു. ഉമ ഹരതി ഐഐടി ഹൈദരാബാദില്‍ നിന്നാണ് ബിടെക് പഠനം പൂര്‍ത്തിയാക്കിയത്. മയൂര്‍ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. 933 പേരാണ് വിവിധ സർവീസുകളിലേക്കുള്ള അവസാന റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിൽനിന്ന് 345 പേർക്കാണ് യോഗ്യത.

സിവിൽ സർവീസ് പരീക്ഷയില്‍ മലയാളിത്തിളക്കം

യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷ റാങ്ക് പട്ടികയിൽ മലയാളിത്തിളക്കം. ആദ്യ പത്തു റാങ്കിൽ ഇടംപിടിച്ച കോട്ടയം പാലാ സ്വദേശി ഗഹന നവ്യ ജയിംസാണ് കേരളത്തിൽ ഒന്നാമത്.  ദേശീയതലത്തിൽ ഗഹനയ്ക്ക് ആറാം റാങ്കാണ്. ഗഹന ഉൾപ്പെടെ ആറു പേരാണ് കേരളത്തിൽ നിന്നും ആദ്യ നൂറിൽ ഇടംപിടിച്ചത്. പാലാ സെന്റ് തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ. സി കെ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ് ഗഹന. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ആര്യ വി എം 36-ാം റാങ്ക് നേടി.

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ റിട്ട. ഹെഡ് ക്ലാർക്ക് വെങ്കടേശൻ പോറ്റിയുടേയും നേമം ഗവ. യുപി സ്കൂളിലെ റിട്ട. അധ്യാപിക മിനി വി ആറിന്റേയും ഏക മകളാണ്. ചൈതന്യ അശ്വതി (37), അനൂപ് ദാസ് (38), എസ് ഗൗതം രാജ് (63), മാലിനി എസ് (81) എന്നിവരും ആദ്യ നൂറുപേരുടെ പട്ടികയിൽ ഇടം നേടി.

ജോയൽ എബ്രഹാം (167), ഫെബിൻ ജോസ് തോമസ് (254), അഞ്ജന കൃഷ്ണ വി എസ് (355), അർജുൻ ഉണ്ണികൃഷ്ണൻ (375), വിഷ്ണു ശശികുമാർ (394), ആരാധിക നായർ (491), മുഹമ്മദ് അഫ്‌സൽ (599), ആർദ്ര അശോക് (681), നിഹാല കെ ഷരീഫ് (706), അഖില ബി എസ് (760), ഫാത്തിമ ഹാരിസ് (774), കാജൽ രാജു (910), ഷെറിൻ ഷഹാന ടി കെ (913) എന്നിവരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ച മറ്റു മലയാളികൾ.

Eng­lish Summary;Civil Ser­vice Exam Result Declared; First four ranks are for girls

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.