7 February 2026, Saturday

Related news

February 7, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026

സി ജെ റോയിയുടെ മരണം: കർണാടക പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ

Janayugom Webdesk
കൊച്ചി
February 7, 2026 10:18 am

കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി ജെ റോയിയുടെ മരണത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. റോയിയുടെ സുഹൃത്തുക്കളുടെയും കമ്പനിയുടെ നിക്ഷേപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

ഗ്രൂപ്പിന്‍റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുക. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്‍റ് കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്സ് റെയ്‌ഡിനിടെ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്.

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ജയനഗറിലെ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതായും വിവരമുണ്ട്. സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവക്ക് പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അറിയുന്നത്.

കടം വാങ്ങാതെയാണ് കോൺഫിഡന്‍റ് ഗ്രൂപ് പ്രോജക്ടുകൾ നടപ്പാക്കുന്നതെന്ന് റോയി പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാറില്ല. ഇതൊന്നുമില്ലാതെ വമ്പന്‍ പ്രോജക്ടുകള്‍ക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. റോയിക്ക് പണം നൽകിയിരുന്നവർ പണം തരിച്ചുചോദിച്ചത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്‍റെ മൊഴി ബംഗളുരുവിൽ വെച്ച് പൊലീസ് രേഖപെടുത്തിയിരുന്നു. അതേസമയം, റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് അറിയിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.