21 December 2024, Saturday
KSFE Galaxy Chits Banner 2

സി കെ ചന്ദ്രപ്പന്‍ അനുസ്മരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 22, 2024 8:23 am

സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പന്റെ ചരമദിനം ഇന്ന് ആചരിക്കും. 12-ാം ചരമവാർഷികദിനത്തിൽ പാർട്ടി ഓഫിസുകൾ രക്തപതാക കൊണ്ട് അലങ്കരിച്ചും ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സ്മരണ പുതുക്കാൻ പാർട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് പി എസ് സ്മാരകത്തിൽ രാവിലെ ഒമ്പതിന് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി പുഷ്പാർച്ചന നടത്തും.
ആലപ്പുഴ വലിയചുടുകാട്ടിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് പുഷ്പാർച്ചനയ്ക്ക് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു നേതൃത്വം നൽകും. വൈകിട്ട് അഞ്ചിന് ചേർത്തല മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സി കെ ചന്ദ്രപ്പൻ, കെ ആർ സ്വാമിനാഥൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: CK Chan­dra­pan com­mem­o­ra­tion today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.