30 December 2025, Tuesday

സി കെ ചന്ദ്രപ്പൻ നിലപാടുകളിൽ വിട്ടുവീഴ്ച ഇല്ലാത്ത നേതാവ്: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
ദോഹ
March 24, 2023 4:24 pm

യുവകലാസാഹിതി ഗരാഫ ബ്രാഞ്ചിന്റെ അഭിമുഖ്യത്തിയ സി കെ ചന്ദ്രപ്പൻ അനുസ്മരണം ഓൺലൈനിയിൽ കൂടി ഉദ്ഘാടനം നിർവ്വിഹിച്ച് കൊണ്ടാണ് സി കെയുടെ നിലപാടുകളെ കുറിച്ച് മന്ത്രി അനിൽ അഭിപ്രായ൦ പറഞ്ഞത്. പ്രഗൽഭനായ പാർലമന്റേറിയനു൦, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനു൦, പ്രഭാഷകനു൦, ചിന്തകനു൦ സർവ്വോപരി മനുഷ്യസ്നേഹിയായ നേതാവ് കൂടിയായിരുന്നു സി കെ എന്ന് മന്ത്രി അനുസ്മരിച്ചു. യുവകലാസാഹിതി കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്‌തു.

ഗരാഫ ബ്രാഞ്ച് സെക്രട്ടറി എം സിറാജ് സ്വാഗതം പറഞ്ഞു. യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാർ, ബ്രാഞ്ച് പ്രതിനിധികളായ കെ ഇ ലാലു, ഇബ്രൂ ഇബ്രാഹിം, പ്രകാശ് എൻ. കെ., ഷഹീർ ഷാനു എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ജീമോൻ ജേക്കബ് നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയിലും കേരളത്തിലും ഇടതുപക്ഷത്തെ നയിച്ച സത്യസന്ധനും നീതിമാനും ചെങ്കൊടിയുടെ രണ ചൈതന്യവുമായിരുന്ന സ. സികെക്ക് യുവകലാസാഹിതിയുടെ സ്മരണാഞ്ജലികൾ അർപ്പിച്ച് കൊണ്ട് പ്രമേയ൦ അവതരിപ്പിച്ചു.

Eng­lish Sum­ma­ry: CK Chan­dra­pan Uncom­pro­mis­ing Leader: Min­is­ter GR Anil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.