5 February 2026, Thursday

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി സി കെ ജാനു

Janayugom Webdesk
തിരുവനന്തപുരം
February 5, 2026 3:38 pm

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി സി കെ ജാനു. സീറ്റ് നല്‍കില്ലെന്ന് വി ഡി സതീശന്‍ അറിയിച്ചെന്ന് കാട്ടി ജാനു രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. എംപിയെന്ന നിലയില്‍ ഇടപെടണമെന്ന് പ്രിയങ്കയ്ക്കും പ്രത്യേകം കത്തയച്ചിട്ടുണ്ട്.യുഡിഎഫിന്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്. പി വി അന്‍വറിന് സീറ്റ് അനുവദിച്ചിട്ടും ജെആര്‍പിയെ അവഗണിച്ചു.

അന്‍വറിന്റെ പാര്‍ട്ടിയേക്കാള്‍ അണികള്‍ ജെആര്‍പിയിലുണ്ടെന്ന് സി കെ ജാനു വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകളാണ് സി കെ ജാനു ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തിന് അനൂകൂലമായ സമീപനം യുഡിഎഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കഴിഞ്ഞ മാസമാണ് ജാനുവും ‚അൻവറും യുഡിഎഫിലെത്തിയത്. അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് ഇരുവരേയും സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നായിരുന്നു മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സി കെ ജാനു എന്‍ഡിഎ വിട്ടത്.

Kerala State - Students Savings Scheme

TOP NEWS

February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.