18 January 2026, Sunday

Related news

January 11, 2026
January 10, 2026
December 11, 2025
November 5, 2025
November 2, 2025
August 29, 2025
August 19, 2025
July 24, 2025
July 24, 2025
July 17, 2025

സി കെ നായിഡു ട്രോഫി; കേരള, കർണ്ണാടക മത്സരം സമനിലയിൽ

Janayugom Webdesk
ബാംഗ്ലൂർ
February 4, 2025 8:42 pm

സി കെ നായിഡു ട്രോഫിയിൽ കേരളവും കർണ്ണാടകയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടക നാല് വിക്കറ്റിന് 241 റൺസെടുത്ത് നിൽക്കെ മത്സരം അവസാനിക്കുകയായിരുന്നു. നേരത്തെ കേരളം രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 395 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളം 54 റൺസ് കൂടി കൂട്ടിച്ചേർത്തു. കിരൺ സാഗറും എം യു ഹരികൃഷ്ണണനും ചേർന്നുള്ള കൂട്ടുകെട്ടിൽ 104 റൺസാണ് പിറന്നത്. 88 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 91 റൺസ് നേടിയ കിരൺ സാഗറുടെ പ്രകടനമാണ് കൂടുതൽ ശ്രദ്ധേയമായത്. കിരൺ പുറത്തായതോടെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹരികൃഷ്ണൻ 31 റൺസുമായി പുറത്താകാതെ നിന്നു. കർണ്ണാടകയ്ക്ക് വേണ്ടി ശശികുമാർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടകയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. പ്രഖർ ചതുർവേദിയും മക്നീലും ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. പ്രഖർ ചതുർവേദി 54 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ഹർഷിൽ ധർമാനി 31ഉം ക്യാപ്റ്റ്ൻ അനീശ്വർ ഗൌതം 26ഉം റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന മക്നീൽ സെഞ്ച്വറി പൂർത്തിയാക്കി. കളി നിർത്തുമ്പോൾ മക്നീൽ 103ഉം കൃതിക് ശർമ്മ എട്ട് റൺസുമായി പുറത്താവാതെ നില്ക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ഹരികൃഷ്ണനും കിരൺ സാഗറും അഹ്മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മല്സരത്തിൽ നിന്ന് കേരളത്തിന് എട്ടും കർണ്ണാടകയ്ക്ക് പത്തും പോയിൻ്റുകൾ ലഭിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.