20 January 2026, Tuesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

റെയിൽവേ സ്റ്റേഷന്‍ മാര്‍ച്ചിലെ സംഘര്‍ഷം; 300 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Janayugom Webdesk
കോഴിക്കോട്
March 25, 2023 8:35 pm

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാര്‍ ഉള്‍പ്പെടെ 300 പ്രവർത്തകർക്കെതിരെ കേസ്. ആർപിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പത്തോടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ‘രാ​ജ്യം അ​ന്ധ​കാ​ര​ത്തി​ൽ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മാ​നാ​ഞ്ചി​റ എ​സ്​കെ പ്ര​തി​മ​ക്ക് മു​ന്നി​ൽ​നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഡിസിസി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ​നടത്തിയ നൈ​റ്റ് മാ​ർ​ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 

നൂറി​ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്ത മാ​ർ​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മെ​ത്തി​യ​തോ​ടെ ബിജെപി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പ്ര​ക​ട​നം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നെ ത​ള്ളി​മാ​റ്റി​യും മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ​യും ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​നു​ള്ളി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്താ​നാ​യ​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​രെ പ്ലാ​റ്റ്ഫോ​മി​ന് പു​റ​ത്തേ​ക്ക് മാ​റ്റി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച പ​ര​സ്യ​ത്തി​ലെ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫ്ല​ക്സ് പ്ര​വ​ർ​ത്ത​ക​രി​​ലൊ​രാ​ൾ വ​ലി​ച്ചു​കീ​റി. ഇ​ദ്ദേ​ഹ​ത്തെ ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി ​ബി​ജു​രാ​ജ് പി​ടി​കൂ​ടി​യ​തോ​ടെ ​വാ​ക്കു​ത​ർ​ക്ക​വും സംഘർഷവുമായി. 

പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നെ​തി​​രെ തി​രി​ഞ്ഞ​തോ​​ടെ​യാ​ണ് ലാ​ത്തി​ച്ചാ​ർ​ജ് ആരംഭിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇ​തി​നി​ടെ ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യും ഫ്ല​ക്സു​ക​ൾ വ​ലി​ച്ച് കീ​റു​ക​യും ചെ​യ്തു. സംഘർഷത്തിൽ ഡിസിസി പ്ര​സി​ഡ​ന്റ് അ​ഡ്വ. ​കെ ​പ്ര​വീ​ൺ​കു​മാ​ർ, എ​ൻഎ​സ്​യു.ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​എം അ​ഭി​ജി​ത്ത് എന്നിവരടക്കം പ​ത്തു​പേ​ർ​ക്കും മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്കും പരിക്കേറ്റു.

Eng­lish Summary;Clash at Rail­way Sta­tion March; Case against 300 Con­gress workers

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.