പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വീണ്ടും സംഘര്‍ഷം. ജീവനക്കാരിയെപൂട്ടിയിട്ട് ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. പരിസര മലിനീകരണമുണ്ടാകുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടിരുന്ന കേന്ദ്രം ഇന്നലെ വീണ്ടും തുറന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പെട്ടി ഓട്ടോയുമായെത്തി മാലിന്യസംസ്‌കരണ കേന്ദ്രം തുറന്ന ജീവനക്കാരിയെയാണ് നാട്ടുകാര്‍ കേന്ദ്രത്തിനകത്ത് പൂട്ടിയിട്ട് പ്രതിഷേധിച്ചത്.
പഞ്ചായത്തധികൃതര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കയ്പമംഗലം പോലീസെത്തിയാണ് ജീവനക്കാരിയെ മോചിപ്പിച്ചത്. അതേ സമയം പുറത്ത് കിടന്നിരുന്ന പെട്ടിവണ്ടി കേന്ദ്രത്തിനകത്തേയ്ക്ക് കയറ്റിയിടാന്‍ വേണ്ടിമാത്രമാണ് ജീവനക്കാരിയെത്തിയതെന്ന് പഞ്ചായത്തധികൃതര്‍ വിശദീകരിക്കുന്നു. നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അധികൃതര്‍ കേന്ദ്രം താത്കാലികായി പൂട്ടിയത്. ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷമേ ഇനി തുറക്കൂവെന്നും നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും തുറന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.