17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം: രാഹുലിനെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം

Janayugom Webdesk
ഗുവാഹത്തി
January 23, 2024 2:43 pm

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പോലീസിനോട് നിര്‍ദേശം നല്‍കി. അതേസമയം തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ചൊവ്വാഴ്ച അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസമിലെ ജോരാബാതില്‍ നിന്ന് യാത്ര പുനരാരംഭിച്ചത്. മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയത്.

ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇവിടെ വെച്ചാണ് സംഘര്‍ഷമുണ്ടായത്. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നത്.
‘ഇത് അസമിന്റെ സംസ്‌കാരമല്ല. ഞങ്ങളുടേത് സമാധാനം നിറഞ്ഞ ഒരു സംസ്ഥാനമാണ്. ഇത്തരം നക്‌സല്‍ തന്ത്രങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിന് അപരിചിതമാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കിവിട്ടതിന് നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. തെളിവായി നിങ്ങള്‍ തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചതായി അസം മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

Eng­lish Summary;Clash dur­ing Bharat Jodo Nyay Yatra: Assam Chief Min­is­ter’s sug­ges­tion to file a case against Rahul
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.