3 January 2026, Saturday

Related news

January 3, 2026
January 1, 2026
December 31, 2025
December 30, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025

പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ; വീഡിയോ വൈറല്‍

Janayugom Webdesk
ചെന്നൈ
January 3, 2023 6:35 pm

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ. സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തുകയാണ്.ഡിസംബര്‍ 31ന് ശിവഗംഗ ജില്ലയില്‍ പഴയന്നൂരിനടുത്തുള്ള ഗ്രാമത്തിലെ വിനായഗര്‍ ക്ഷേത്രത്തില്‍ പൊങ്കല്‍ ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജനുവരി ഒന്നിന് മറ്റൊരു വിഭാഗം പൊങ്കല്‍ ആഘോഷം നടത്താന്‍ ശ്രമിച്ചതാണ് ഭിന്നതയ്ക്ക് കാരണമായത്. ഇരു വിഭാഗങ്ങളും തമ്മില്‍ മുന്‍പും ദീര്‍ഷകാലമായി ശത്രുത നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പാണ്ടി, കണ്ണൻ എന്നീ രണ്ട് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പളനിപൂർ പൊലീസ് കേസെടുത്ത് ഇരു വിഭാഗത്തിലെയും 38 പേർക്കെതിരെ അന്വേഷണം നടത്തുകയാണ്. 

Eng­lish Summary;Clash dur­ing Pon­gal cel­e­bra­tions; The video went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.