7 January 2026, Wednesday

Related news

January 3, 2026
November 11, 2025
September 11, 2025
June 8, 2025
May 7, 2025
April 21, 2025
January 21, 2025
January 6, 2025
November 22, 2024
June 23, 2024

ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുുകളെ കൊലപ്പെടുത്തി

Janayugom Webdesk
റായ്പൂർ
November 11, 2025 9:09 pm

ഛത്തീസ്ഗഡ് ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ ഏറ്റുമുട്ടല്‍. ആറ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തി. അവരുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു. വടക്കൻ ബിജാപുരിലെ ഇന്ദ്രാവതി ദേശീയോദ്യാനം 2,799 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ബസ്തർ മേഖലയിലെ മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളിൽ ഒന്നാണിത്.ഈ വർഷം കുറഞ്ഞത് 50 മാവോയിസ്റ്റുകളെയെങ്കിലും ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടു. 

നിരവധി അക്രമങ്ങളാണ് ഇവര്‍ അഴിച്ചുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈയിൽ പൊലീസിന്റെ ചാരൻ എന്നു സംശയിച്ച് രണ്ടു കരാർ അധ്യാപകരെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ വച്ച് മാവോവാദികൾ കൊലപ്പെടുത്തിയിരുന്നു. ആഗസ്റ്റിൽ നടന്ന ഒരു സ്ഫോടന ആക്രമണത്തിൽ ജില്ല റിസർവ് ഗാർഡ് (ഡിആർജി) ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.