16 February 2026, Monday

Related news

January 30, 2026
January 26, 2026
December 30, 2025
December 15, 2025
November 25, 2025
November 19, 2025
November 15, 2025
November 15, 2025
November 12, 2025
November 9, 2025

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു

Janayugom Webdesk
കുപ്‌വാര
October 5, 2024 10:39 am

ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സൈന്യും കുപ്‌വാരയിലെ ഗുഗൽധറിൽ തിരച്ചിൽ നടത്തിയത്. ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ ജമ്മു കശ്മീർ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.