13 December 2025, Saturday

Related news

November 22, 2025
November 18, 2025
November 5, 2025
October 22, 2025
September 9, 2025
September 7, 2025
September 1, 2025
August 24, 2025
July 30, 2025
July 2, 2025

കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

Janayugom Webdesk
ശ്രീനഗർ
July 30, 2025 10:27 am

ജമ്മു കശ്മീരിലെ പൂഞ്ചിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ വധിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവർക്ക് ഭീകര സംഘടനയായ ലശ്കറെ തയ്യിബയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പൂഞ്ചിൽ സംശകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും രണ്ടുപേരെ നിരീക്ഷിച്ചുവരികയാണെന്നും ബുധനാഴ്ച പുലർച്ചെ കരസേനയുടെ വൈറ്റ്നൈറ്റ് കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തു. നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചെന്ന് ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് വ്യക്തമാക്കി. ഞായറാഴ്ച ശ്രീനഗറിനു സമീപം ലിദ്വാസിൽ ‘ഓപറേഷൻ മഹാദേവി’ലൂടെയാണ് പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ടവർ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.