27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 23, 2025
April 22, 2025
April 20, 2025
April 9, 2025
April 5, 2025
March 13, 2025
March 5, 2025

ശ്രീനഗറിൽ ഏറ്റുമുട്ടൽ; പാക്ക് ഭീകരനെ വധിച്ച് സുരക്ഷാസേന

Janayugom Webdesk
ശ്രീനഗർ
November 2, 2024 8:19 pm

ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ കമാൻഡർ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്.

 

ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവരെ ആഴുപത്രിയിൽ പ്രവേശിപ്പിച്ചു. ഖന്യാറിലെ ഏറ്റുമുട്ടൽ അവസാനിച്ചതായാണ് വിവരം. ജമ്മു കശ്മീരിലെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വ്യാപകമായ തിരച്ചിൽ സുരക്ഷാ സേന നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ ഒളിവില്ലെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.