1 January 2026, Thursday

Related news

December 31, 2025
December 30, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
December 22, 2025

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

Janayugom Webdesk
കശ്മീർ
January 8, 2023 11:46 am

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാലാകോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞാഴ്ച ദാംഗ്രി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ടവര്‍ക്ക് ഏതെങ്കിലും ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്ന വിവരം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച്ച നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്.

Eng­lish Summary;Clashes again in Jam­mu and Kash­mir; Secu­ri­ty forces killed two terrorists
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.