ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും വെടിവയ്പ്. നാലാം ദിവസത്തെ ഭീകരവിരുദ്ധ ഓപ്പറേഷനിടെയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെയും വെടിവച്ചു കൊന്നു.
ജുതാനയിലെ ഇടതൂർന്ന വനപ്രദേശത്ത് നാലോ അഞ്ചോ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ സ്ഥാനം കണ്ടെത്തിയെന്നുമാണ് വിവരം.
ഹിരാനഗർ സെക്ടറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ജാഖോലെ ഗ്രാമത്തിന് സമീപമാണ് വെടിവയ്പ് ഉണ്ടായത്, ഞായറാഴ്ച നേരത്തെ വെടിവയ്പ് നടന്ന സ്ഥലമാണിത്. കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും നിലവിലെ റിപ്പോർട്ടുകള്‍ അനുസരിച്ച് ഇരുവിഭാഗവും തമ്മിൽ വെടിവയ്പ് തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.