
ഡല്‍ഹിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ബീഹാറിലെ ഗുണ്ട സംഘ തലവൻ ഉൾപ്പെടെ നാലു പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നവർ. ഗൂണ്ട തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്, ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ദില്ലി രോഹിണിയിൽ പുലർച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പൊലീസിന് നേരെ വെടിയുതിർത്തു. ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.ദില്ലി പൊലീസും ബീഹാർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.