2 January 2026, Friday

Related news

December 30, 2025
December 15, 2025
November 22, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 29, 2025
October 25, 2025
October 25, 2025

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികർക്ക് വീരമൃത്യൂ

Janayugom Webdesk
ശ്രീനഗർ
May 5, 2023 9:51 pm

ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. പൂഞ്ച് ഭീകരാക്രണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് നടന്ന പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

രജൗരിയിലെ കന്ദി വനത്തിനുള്ളിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ഇന്നലെ രാവിലെ ഏഴരയോടെ സൈന്യത്തിന്റെ പരിശോധന. ഏറ്റുമുട്ടലിനിടെ ഭീകരര്‍ സ്‌ഫോടകവസ്തു പ്രയോഗിച്ചതിനെ തുടര്‍ന്നാണ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതെന്ന് സൈന്യം അറിയിച്ചു. രണ്ട് സൈനികർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്ന് പേർ ആശുപത്രിയിൽവച്ചും മരണത്തിന് കീഴടങ്ങി. 

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ഏറ്റമുട്ടലില്‍ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഏപ്രില്‍ 20 ന് പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

Eng­lish Summary;Clashes in Jam­mu and Kash­mir; Five sol­diers martyred
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.