കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ തമ്മിലടി രൂക്ഷം. കണ്‍വീനര്‍ ഡോ. പി സരിനെതിരെ ഒരു വിഭാഗം അംഗങ്ങള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികളാണ് ഡോ. സരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കാത്തവരെ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയതിനാണ് വ്യാജപരാതി നല്‍കിയതെന്നാണ് ഡോ. സരിനെ അനുകൂലിക്കുന്നവരുടെ വാദം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത ശക്തമായത്. സമൂഹമാധ്യമങ്ങളില്‍ പാർട്ടിയുടെ റീച്ച് കൂട്ടാനും എതിരാളികളെ നേരിടാനും ലക്ഷ്യമിട്ടുള്ള വിഭാഗത്തിലുണ്ടായ തമ്മിലടി കോണ്‍ഗ്രസിനും നാണക്കേടായി. കൺവീനർ ഡോ. പി സരിനെതിരെ ആറ് അംഗങ്ങൾ ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഗുരുതരമായ കാര്യങ്ങളാണുള്ളത്.
ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സെല്ലിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണാ നായർ അടക്കമുള്ളവരാണ് പരാതി നൽകിയത്. പലകാര്യങ്ങളിലും കൂട്ടായ ചർച്ച നടക്കുന്നില്ലെന്നും കൺവീനർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായും പരാതിയിലുണ്ട്. പരാതിപ്പെട്ടതിന്റെ പേരിൽ സെല്ലിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയെന്നും കത്തിൽ പറയുന്നു.
English Summary;Clashes in KPCC Digital Media Cell
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.