5 March 2026, Thursday

Related news

February 20, 2026
February 19, 2026
December 24, 2025
December 9, 2025
November 10, 2025
November 3, 2025
October 20, 2025
August 1, 2025
July 22, 2025
June 15, 2025

സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് പൂനെയിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Janayugom Webdesk
മുംബൈ
August 1, 2025 8:46 pm

പൂനെയിലെ ദൗണ്ട് തഹ്‌സിലിലെ യാവത് ഗ്രാമത്തിൽ ഒരു യുവാവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിച്ചു. ഓൺലൈനിൽ വിദ്വേഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം സ്വത്തുക്കൾ നശിപ്പിക്കുകയും കല്ലെറിയുകയും മോട്ടോർ സൈക്കിളിന് തീയിടുകയും ചെയ്തു. ഒരു വിഭാഗം എതിർ സമുദായത്തിൽപ്പെട്ടവരുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം പങ്കുവെച്ച യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.