5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026

തെരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി

Janayugom Webdesk
ആലപ്പുഴ
November 15, 2025 6:47 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി. പ്രതിഷേധം പരസ്യമാക്കി ഡിസിസി ഓഫിസിന്​ മുന്നിൽ പോസ്റ്റർ പതിച്ചു. ‘‘ജില്ലയിൽ യൂത്ത്​ കോൺഗ്രസിനോട്​ അവഗണന. സീറ്റുകൾ എല്ലാം കൂട്ടുകച്ചവടം നടത്തുന്നു’’ സേവ്​ യൂത്ത്​ കോൺഗ്രസ്​ എന്ന പേരിലാണ്​ പോസ്റ്റർ എഴുതി പതിച്ചിട്ടുള്ളത്​. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആലപ്പുഴ ഡിസിസി ഓഫിസിൽ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. യൂത്ത് കോൺഗ്രസിന് വേണ്ടത്ര പരിഗണന നൽകാത്തതിൽ ​ജില്ല പ്രസിഡന്റ് ഡോ എം പി പ്രവീൺ യോഗത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രാതിനിധ്യം നൽകാതെ മറ്റാർക്കൊക്കെയോ സീറ്റുകൾ നൽകുന്നുവെന്നാണ് ഉയർന്നപ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് ഡിസിസി ഓഫിസിന്​ മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.