6 January 2026, Tuesday

Related news

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 5, 2026

പത്താം ക്ലാസ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

Janayugom Webdesk
ജയ്പൂര്‍
January 10, 2023 10:21 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മണ്‍ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയാണ് അറസ്റ്റിലായത്.

2022 മാര്‍ച്ചിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോടതി നിര്‍ദേശപ്രകാരമാണ് ദീപകിനെ അറസ്റ്റ് ചെയ്തത്. വിവേക് ശര്‍മ എന്ന യുവാവ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ദൗസ ജില്ലയിലെ മഹ്‌വ എന്ന പ്രദേശത്ത് നിന്നാണ് പൊലീസ് എസ്എച്ച്ഒ ദീപക്കിനെ പിടികൂടിയത്.

കൂട്ടബലാത്സംഗം ആരോപിച്ചിട്ടും കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെ ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് അശോക് ഗെലോട്ട് സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ദീപക് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ദവാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Eng­lish Summary;Class 10 girl gang-raped; Con­gress MLA’s son arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.