15 December 2025, Monday

Related news

December 9, 2025
December 3, 2025
November 18, 2025
October 26, 2025
October 11, 2025
October 1, 2025
September 4, 2025
September 2, 2025
August 27, 2025
August 25, 2025

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ ടീച്ചറുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊ ലപ്പെടുത്തി; കേസ് വഴിതിരിക്കാൻ ശ്രമം

Janayugom Webdesk
കാണ്‍പൂര്‍
November 1, 2023 10:30 am

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ ടീച്ചറുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് കൈമാറിയ കത്തില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് എഴുതിയിരുന്നു. 30 ലക്ഷം രൂപയാണ് മോചനദ്രവ്യമായി പ്രതികള്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷമാണ് പ്രതി ഈ കത്ത് കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോയി ഇട്ടത്. അതുകൊണ്ടുതന്നെ പ്രതികള്‍ പണത്തിനായി തന്നെയാണോ കുട്ടിയെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ പൊലീസിന് സംശയം ഉയര്‍ന്നു.

സൂറത്ത് സ്വദേശിയായ ടെക്സ്റ്റൈല്‍ വ്യവസായിയുടെ 16 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ ട്യൂഷന്‍ ടീച്ചര്‍ രചിത, രചിതയുടെ കാമുകന്‍ പ്രഭാത് ശുക്ല, ഇയാളുടെ സുഹൃത്ത് ആര്യന്‍ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച സ്വരൂപ് നഗറിലെ ട്യൂഷന്‍ സെന്‍ററിലേക്ക് പോകവേ കുട്ടിയെ പ്രഭാത് ശുക്ലയും ആര്യനും പിന്തുടര്‍ന്നു. ടീച്ചറുടെയടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഒറ്റപ്പെട്ട പ്രദേശത്തെ സ്റ്റോര്‍ റൂമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കാപ്പിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കിക്കിടത്തി. തുടര്‍ന്ന് കഴുത്തില്‍ കുരുക്കിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷമാണ് പ്രതികള്‍ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്. മുഖം മറച്ച് സ്കൂട്ടറില്‍ എത്തിയ ആള്‍ കുട്ടിയുടെ വീട്ടില്‍ കത്തിട്ട് പോയി. കത്തില്‍ ‘അല്ലാഹു അക്ബര്‍ എന്നും ‘അല്ലാഹുവിൽ വിശ്വസിക്കുക’ എന്നും എഴുതിയിരുന്നു. പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

Eng­lish Summary:Class 10 stu­dent also killed by tuition teacher’s boyfriend; Attempt to divert the case
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.