19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024

നാലാം ക്ലാസുകാരിയെ സ്‌കൂൾ ശുചിമുറിയില്‍ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

Janayugom Webdesk
July 24, 2022 12:40 pm

ഭോപ്പാലിലെ ഖോഫീസ ഏരിയയിലെ സർക്കാർ സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. സ്കൂളിലെ വാച്ചറായി ജോലി ചെയ്തവന്നയാളാണ് എട്ടര വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ലക്ഷ്മിനാരായണൻ ധനക് എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി ആറ് ദിവസം മുമ്പാണ് സ്‌കൂളിൽ പ്രവേശനം നേടിയത്. ഉച്ചഭക്ഷണ സമയത്ത് ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ പിന്തുടര്‍ന്ന് ഇയാള്‍ വായ് മൂടിയശേഷം മറ്റൊരു ശുചിമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറ‌ഞ്ഞു.

പെൺകുട്ടി കരയുന്നത് കണ്ട മറ്റ് വിദ്യാർത്ഥികളാണ് അധ്യാപകരെ വിവരമറിയിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish summary;Class 4 Girl Raped In School Toi­let, Accused Arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.