15 December 2025, Monday

Related news

December 8, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി സംവദിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിള

Janayugom Webdesk
ചാരുംമൂട്
July 9, 2025 8:08 pm

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി സംവദിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ വിഎച്ച്എസ്എസ് 8-ാം ക്ലാസ് വിദ്യാർത്ഥിനി നിള. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പമാണ് നിളയും പങ്കെടുത്തത്. 

ബഹിരാകാശ നിലയത്തിൽ നിന്നും ഹാം റേഡിയോ വഴിയാണ് ശുഭാംശു കുട്ടികളുമായി സംസാരിച്ചത്. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കുവാനും അവസരമൊരുക്കിയിരുന്നു. കുട്ടികൾക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബഹിരാകാശത്തിലുള്ള സഞ്ചാരിയുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കിയത്. പൊതുവിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ്. ഇതിനായി തെരഞ്ഞെടുത്തത്. താമരക്കുളം നെടിയത്ത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഡിസൈനറായ ദിലീപിന്റെയും സീമയുടെയും മകളാണ് നിള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.