12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

പതിനാറുവയസുകാരിയെ ബലാ ത്സംഗം ചെയ്ത് കൊ ലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി

Janayugom Webdesk
ഗുവാഹാട്ടി
July 3, 2023 5:04 pm

പതിനാറുവയസുകാരിയെ ബലാ ത്സംഗം ചെയ്ത് കൊ ലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി. അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ദിഗാരു നദിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വന്‍പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ഉടനടി നടപടി വേണമെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സോനാപുര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റംസമ്മതിച്ചതായും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Class 8 Stu­dent Raped, Mur­dered, Body Thrown In River
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.