19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 24, 2024
July 12, 2024
July 10, 2024
June 17, 2024
May 27, 2024
May 22, 2024
May 8, 2024
May 7, 2024
April 30, 2024

വീട്ടുകാര്‍ രഹസ്യമായി വിവാഹം നടത്താനൊരുങ്ങി, സഹപാഠികള്‍ കൂട്ടാമായെത്തി ഒമ്പതാം ക്ലാസുകാരിയെ രക്ഷപ്പെടുത്തി

Janayugom Webdesk
കൊല്‍ക്കത്ത
December 22, 2022 4:18 pm

ഒമ്പതാം ക്ലാസുകാരിയായ മകളെ രഹസ്യമായി വിവാഹം കഴിപ്പിച്ച് അയക്കാനുള്ള ശ്രമം തടഞ്ഞ് വിദ്യാര്‍ത്ഥികള്‍. പശ്ചിമബം​ഗാളിലെ മിഡ്നാപൂർ ജില്ലയിലാണ് സംഭവം. ഗോലാർ സുശീല ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് തതങ്ങളുടെ സഹപാഠിയെ ബാലവിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ച കാര്യം ക്ലാസിലെ മറ്റ് കുട്ടികൾ അറിഞ്ഞിരുന്നില്ല. എന്നാൽ, ഒരാഴ്ച തുടർച്ചയായി കുട്ടി ക്ലാസിൽ എത്താഞ്ഞതില്‍ സംശയെ തോന്നിയ വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ വിവാഹം ഉറപ്പിച്ച കാര്യം അറിയുന്നത്. ഇതോടെ ഈ വിദ്യാർത്ഥികൾ കൂട്ടത്തോടെ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. കുട്ടിയെ സ്കൂളിലേക്ക് വിടണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയെ സ്കൂളിലേക്ക് അയക്കാൻ വീട്ടുകാര്‍ തയാറായില്ല. ഇവര്‍ കുട്ടിയെ വരന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ, വിദ്യാര്‍ത്ഥികള്‍ വരന്റെ വീട്ടിലും ചെന്നു. തങ്ങളുടെ സഹപാഠിയെ വിട്ടയച്ചില്ലെങ്കിൽ ഇവിടെ കുത്തിയിരുന്ന് സമരം നടത്തുമെന്ന് വരന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടിയുടേയും വരന്റെയും വീട്ടുകാർ ഭയന്നു. തുടര്‍ന്ന് കുട്ടിയെ അവളുടെ സഹപാഠികൾക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിയെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് ചന്ദ്രപാഡിയ അഭിനന്ദിച്ചു.

സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാടുള്ളത് കൊണ്ടാണ് കുട്ടിയെ നേരത്തെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചത് എന്ന് പെൺകുട്ടിയുടെ അയൽവാസികൾ പറഞ്ഞു. ഇനി 18 വയസ് തികയാതെ ഇനി കുട്ടിയെ വിവാഹം കഴിപ്പിക്കില്ല എന്ന് കുടുംബം ഉറപ്പ് പറഞ്ഞതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായ ദീപക് കുമാര്‍ ഘോഷ് പറഞ്ഞു.

Eng­lish Sum­ma­ry: Class­mates stop mar­riage of minor girl in West Bengal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.