തൊഴില്‍ വിപണിയിലെ ലിംഗ അസമത്വത്തെ സംബന്ധിച്ച പഠനങ്ങള്‍ക്ക് ക്ലൗഡിയ ഗോള്‍ഡിന് സാമ്പത്തിക നൊബേല്‍. ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് 77 കാരിയായ ക്ലൗഡിയ. 200 വര്‍ഷത്തെ വിവരങ്ങള്‍ അപഗ്രഥിച്ചാണ് ക്ലൗഡിയ വിവിധ പഠനങ്ങള്‍ നടത്തിയത്.
സ്ത്രീകളുടെ വരുമാനത്തെയും തൊഴില്‍ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്രമായ കണക്കുകള്‍ ക്ലൗഡിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലിംഗ വ്യത്യാസത്തിന്റെ പ്രധാന കാരണങ്ങളും കണക്കുകളുമാണ് പഠനത്തിലെ പ്രധാന വിഷയങ്ങള്‍. കാലക്രമേണ വരുമാനത്തിലും തൊഴില്‍ നിരക്കിലുമുള്ള ലിംഗ വ്യത്യാസങ്ങള്‍ എങ്ങനെ, എന്തുകൊണ്ട് മാറി എന്നതടക്കം ഗവേഷണ വിഷയങ്ങളായി.
93 സാമ്പത്തിക നൊബേല്‍ പുരസ്കാരങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇതില്‍ മൂന്നാമത്തെ വനിതയാണ് ക്ലൗഡിയ.
ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണാര്‍ത്ഥം 1968 മുതലാണ് സാമ്പത്തിക നൊബേല്‍ പുരസ്കാരം നല്‍കി തുടങ്ങിയത്.
English Summary:Claudia Gold wins the Nobel Prize in Economics
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.