27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 1, 2024
October 31, 2024
July 26, 2024
June 28, 2024
April 25, 2024
January 29, 2024
January 28, 2024
January 21, 2024
January 14, 2024

കാലാവസ്ഥാ വ്യതിയാനം; 90 ലക്ഷം അകാല മരണമുണ്ടാകും; പ്രതിവര്‍ഷം രണ്ടരലക്ഷം അധികമരണമെന്ന് ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
ജെനീവ
May 19, 2023 10:10 pm

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രതിവര്‍ഷം രണ്ടരലക്ഷം ജനങ്ങള്‍ അകാല മരണത്തിന് കീഴടങ്ങുമെന്നും നൂറ്റാണ്ടിന്റെ അവസാനം 90 ലക്ഷം പേര്‍ അകാല മരണത്തെ നേരിടുമെന്നും ലോകാരോഗ്യ സംഘടന.
പ്രമുഖ ഗവേഷകരും വിദഗ്ധരും വിവിധ സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങിയ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് മാനവരാശിക്ക് വിനയാകുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള കണക്കുകള്‍. ലോക ആരോഗ്യ കണക്കുകള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ ആദ്യമായി ആണ് കാലാവസ്ഥാ വ്യതിയാനവും ആരോഗ്യപ്രശ്നങ്ങളും പ്രത്യേക അധ്യായമായി ഉള്‍പ്പെടുത്തിയത്.
ലോകത്താകമാനം 360 കോടി ജനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. സമ്പന്ന രാജ്യമെന്നോ മധ്യവര്‍ഗ രാജ്യമെന്നോ വേര്‍തിരിവില്ലാതെ ആവും ദുരിതം പേറേണ്ടി വരുക. ദരിദ്രര്‍, പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍, ആദിവാസി ഗോത്ര വിഭാഗങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഭാവിയില്‍ വന്നുചേരും. മലേറിയ, ഉഷ്ണതരംഗം, പോഷകാഹാരക്കുറവ്, വയറിളക്കം, കടലാക്രമണം എന്നിവയുടെ ഫലമായി 2030 ന് മുമ്പ് രണ്ടര ലക്ഷം പേര്‍ അധികമായി മരണത്തിന് കീഴടങ്ങുമെന്ന് 2014 ല്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നതായും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;climate change; 90 lakh will die prematurely

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.