26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 9, 2024
November 24, 2024
November 1, 2024
October 31, 2024
July 26, 2024
June 28, 2024
April 25, 2024
January 29, 2024
January 28, 2024

കാലാവസ്ഥാ വ്യതിയാനം: ഇന്ത്യയുടേത് ഇരട്ടത്താപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

Janayugom Webdesk
ദുബായ്
December 6, 2023 9:59 pm

കാലാവസ്ഥാ ഉച്ചകോടിയിലെ രണ്ട് പ്രധാന കാലാവസ്ഥാ കരാറുകളില്‍ ഒപ്പിടാത്ത ഇന്ത്യയുടെ നിലപാടിനെതിരെ വിമര്‍ശനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമെന്നും പുനരുപയോഗ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കരാറുകളില്‍ ഒപ്പുവയ്ക്കാത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

2030ഓടെ പുനരുപയോഗ ഊര്‍ജം മൂന്നിരട്ടിയായി മാറ്റാൻ 118 രാജ്യങ്ങള്‍ അംഗീകരിച്ച കരാറില്‍ നിന്നാണ് ഇന്ത്യ പിൻവലി‌ഞ്ഞത്. അന്താരാഷ്ട്ര ഊര്‍ജ ഏജൻസി നിർദേശമനുസരിച്ച് രൂപപ്പെടുത്തിയെടുത്ത കരാര്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിവേഗം ചെറുക്കാൻ സഹായകമായേനെ എന്നാണ് വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജം ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന ചൈനയും കരാറില്‍ ഒപ്പുവച്ചിട്ടില്ല. 170 ഗിഗാവാട്ട് സ്ഥാപിത പുനരുപയോഗ ഊര്‍ജമാണ് ഇന്ത്യക്ക് നിലവിലുള്ളത്. 500 ഗിഗാവാട്ട് എന്ന ഇന്ത്യയുടെ ആശയത്തെ സാക്ഷാത്കരിക്കാൻ കരാറിലൂടെ സാധിക്കുമെന്നിരിക്കെയാണ് ഇന്ത്യ ഒപ്പിടാൻ വിമൂഖത കാണിച്ചത് എന്നതും ശ്രദ്ധേയമാണ്. 

ഇതിന് പുറമെ സിഒപി28ന്റെ ഭാഗമായി കൊണ്ടുവന്ന ആരോഗ്യ- കാലാവസ്ഥാ കരാറില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. 123 രാജ്യങ്ങള്‍ ഒപ്പുവച്ചപ്പോള്‍ ഇന്ത്യൻ ആരോഗ്യ മേഖലയ്ക് കരാര്‍ ഗുണകരമാകില്ലെന്ന കാരണത്താല്‍ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. കരാറനുസരിച്ച് ആരോഗ്യ മേഖലയിലെ ശീതീകരണ സംവിധാനങ്ങളില്‍ ഹരിതഗ്രഹവാതകങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നാണ് വിഭാവനം ചെയ്യുന്നതെന്നും ഇത് ആരോഗ്യ സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Cli­mate change: envi­ron­men­tal­ists crit­i­cizes India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.