എറണാകുളം ഗവൺമെന്റ് ലോ കോളേജും ലൈഡൻ യൂണിവേഴ്സിറ്റിയിലെ വാൻ വോലെൻഹോവൻ ഇൻസ്റ്റിറ്റ്യൂട്ടും കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലയിൽ കൈകോർക്കുന്നു. ഇൻഡോ-ഡച്ച് റിസേർച്ച് സെന്റർ ഓൺ ക്ലൈമറ്റ് ചേഞ്ച് ലോ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ എന്ന പേരിൽ ലോ കോളജിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും . കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസത്തിൽ സഹകരണം , ഇന്റർ ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുൽ, അന്താരാഷ്ട്ര ശിൽപശാലകൾ സംഘടിപ്പിക്കുക, കാലാവസ്ഥാ വ്യതിയാന നിയമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ മൊഡ്യൂളുകൾ വികസിപ്പിക്കൽ എന്നിവയാണ് ഗവേഷണ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്.
സംയുക്ത ഗവേഷണ ഫലങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും മാനുവലുകളും പ്രസിദ്ധീകരിക്കുന്നതിലും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും. ലോ കോളജിൽ നടന്ന ധാരണാപത്രം ഒപ്പുവെയ്ക്കൽ ചടങ്ങ് നെതർലാന്റ്സിലെ ഇന്ത്യയുടെ മുൻ അംബാസിഡറായിരുന്ന വേണു രാജാമണി ഉദ്ഘാടനം ചെയ്തു. കൊളേജ് പ്രിൻസിപ്പാൾ ഡോ.ബിന്ദു എം നമ്പ്യാർ,ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ. ഡയാന എം കെ, വാൻ വോലെൻഹോവൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വകുപ്പ് മേധാവി . ഡോ.അഡ്രിയാൻ ബെഡ്‌നർ, പ്രോജക്ട് കോഓർഡിനേറ്ററും പോസ്റ്റ് ഡോക്ടറൽ ഫെലോയുമായ ഡോ. റിയ റോയ് മാമ്മൻ, ഗവ. ലോ കോളജ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ നവീൻ.കെ,സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ നികിത എ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.