8 December 2025, Monday

Related news

October 28, 2025
October 25, 2025
October 7, 2025
September 16, 2025
September 6, 2025
August 31, 2025
August 19, 2025
August 14, 2025
June 26, 2025
November 8, 2024

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നിരവധി കൃഷിയിടങ്ങളും നശിച്ചു

Janayugom Webdesk
ഷിംല
August 19, 2025 10:23 am

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിൽ പുലർച്ചെ 1.30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴയിൽ നിരവധി റോഡുകൾ തകർന്നു, വീടുകളും വാഹനങ്ങളും ഒലിച്ചുപോയി.

തുടർച്ചയായ മഴയും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഹിമാചൽ പ്രദേശിനെ വിടാതെ പിന്തുടരുകയാണ്. രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 389 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച സത്‌ലജ് നദി കരകവിഞ്ഞതിനെ തുടർന്ന് ഷിംല റോഡ് അടച്ചു.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് 20 ന് രാവിലെ 6 മണി മുതൽ പോങ് ഡാമിലെ വെള്ളം ഘട്ടം ഘട്ടമായി തുറന്നുവിടും. ഓരോ 12 മണിക്കൂറിലും ഏകദേശം 6,000 ക്യുസെക് വെള്ളം തുറന്നുവിടുമെന്നും ജലപ്രവാഹവും ജലസംഭരണി സാഹചര്യങ്ങളും അനുസരിച്ച് പുറത്തേക്ക് ഒഴുകുന്നത് 75,000 ക്യുസെക് ആയി ഉയരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2,031 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.