
വെബ് സേവന ദാതാവായ ക്ലൗഡ്‌ഫ്ലെയറിന് ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി വെബ്സൈറ്റുകളും സേവനങ്ങളും പ്രവർത്തനരഹിതമായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്(ട്വിറ്റർ), ചാറ്റ് ജിപിടി, ലെറ്റർബോക്സ്ഡ് ഉൾപ്പെടെയുള്ള സൈറ്റുകൾ തടസ്സം നേരിട്ടു. “ഞങ്ങളുടെ പല ഉപഭോക്താക്കളെയും ബാധിക്കുന്ന ഒരു പ്രശ്നം ക്ലൗഡ്‌ഫ്ലെയറിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 500ഓളം എററുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ക്ലൗഡ്‌ഫ്ലെയർ ഡാഷ്‌ബോർഡും എപിഐയും തകരാറിലാണ്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു,” എന്ന് സിസ്റ്റം സ്റ്റാറ്റസ് പേജിൽ ക്ലൗഡ്‌ഫ്ലെയർ പ്രസ്താവനയിറക്കി. തുടർന്നുള്ള അപ്‌ഡേറ്റിൽ, “സേവനങ്ങൾ വീണ്ടെടുക്കുന്നുണ്ട്, എന്നാൽ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഉപഭോക്താക്കൾക്ക് ഉയർന്ന എറർ റേറ്റുകൾ കാണാൻ സാധ്യതയുണ്ട്,” എന്നും അവർ വ്യക്തമാക്കി.
ഫേസ്ബുക്ക്, ബെറ്റ് 365 പോലുള്ള വെബ്സൈറ്റുകളും ഇൻ്റർനെറ്റ് തടസ്സം ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റും പോലും പ്രവർത്തനരഹിതമായി. ഒരു മാസം മുൻപ് ആമസോൺ വെബ് സർവീസസ് സമാനമായ തകരാർ നേരിട്ടതിന് തൊട്ടുപിന്നാലെയാണ് ക്ലൗഡ്‌ഫ്ലെയറിൻ്റെ ഈ തകരാർ. റെഡ്ഡിറ്റ്, സ്‌നാപ്ചാറ്റ്, റോബ്ലോക്സ്, ഫോർട്ട്‌നൈറ്റ് തുടങ്ങിയ സൈറ്റുകളെ അന്ന് ആമസോൺ വെബ് സർവീസസ് തകരാർ ബാധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.