24 December 2024, Tuesday
KSFE Galaxy Chits Banner 2

ആദിത്യനാഥിന്റെ സുരക്ഷാഓഫീസര്‍ തോക്ക് വൃത്തിയാക്കുമ്പോള്‍ വെടിയേറ്റു് മരിച്ചു

web desk
ലഖ്നൗ
February 25, 2023 2:08 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടി മരിച്ചു. തലയിലാണ് വെടിയേറ്റെന്നാണ് പൊലീസ് പറയുന്നത്. ഡെപ്യൂട്ടേഷനിൽ നിയമിതനായ സന്ദീപ് യാദവ് ഇന്നായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്.

വീട്ടില്‍ വച്ച് സന്ദീപ് സര്‍വീസ് റിവോൾവർ വൃത്തിയാക്കുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു സംഭവമെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു. തലയ്ക്ക് വെടിയേറ്റ് തൽക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും സംഭവത്തിൽ മസൗലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മിശ്ര പറഞ്ഞു.

Eng­lish Sam­mury: UP CM Adityanath’s Secu­ri­ty staff shot dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.