11 February 2026, Wednesday

Related news

February 2, 2026
January 31, 2026
January 31, 2026
January 19, 2026
January 18, 2026
January 16, 2026
January 9, 2026
January 3, 2026
December 18, 2025
December 16, 2025

മുഖ്യമന്ത്രിക്ക് പിആര്‍ ഏജൻസിയുടെ ആവശ്യമില്ല: മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
October 2, 2024 6:10 pm

മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള രാഷ്ട്രീയത്തിൽ ഇതിനുമുമ്പ് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സർക്കാരോ നേതാക്കളോ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ടായിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്. ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും ജനങ്ങള്‍ സത്യം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. അൻവർ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാർട്ടിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങളെ പെരുമഴയത്തുണ്ടാകുന്ന കുമിളയായി കണ്ടാൽ മതി. സിപിഐ(എം) വിട്ടുപോയവർ യോഗം വിളിച്ചതൊക്കെ മുമ്പും കണ്ടിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധശക്തികളാണ് ഇതിന് പിന്നിലെന്നും ശിവൻകുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.