7 December 2025, Sunday

Related news

November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 23, 2025
October 19, 2025
October 5, 2025
October 4, 2025
October 4, 2025

സി എം കുഞ്ഞിരാമൻ നായർ പ്രഥമ പുരസ്ക്കാരം നേതാവ് പന്ന്യൻ രവീന്ദ്രന്

Janayugom Webdesk
തൃക്കരിപ്പൂർ
November 8, 2024 3:08 pm

ദേശീയ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗവുമായിരുന്ന ഉദിനൂരിലെ സി എം കുഞ്ഞിരാമൻ നായരുടെ സ്മരണക്കായി സി എം കുഞ്ഞിരാമൻ നായർ പഠനകേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ഉപഹാരം. സി എം കുഞ്ഞിരാമൻ നായരുടെ 32-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി 15ന് വൈകിട്ട് 4 മണിക്ക് ഉദിനൂരിൽ നടക്കുന്ന അനുസ്മ‌രണ സമ്മേളനത്തിൽ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ: കെ പ്രകാശ് ബാബു അവാർഡ് സമർപ്പിക്കും. 

തൃക്കരിപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിന്റെ പ്രഥമ പുരസ്ക്കാരമാണിത്. ചടങ്ങിൽ സംഘാടക സമിതി ചെയർമ്മാൻ രവീന്ദ്രൻ മാണിയാട്ട് അധ്യക്ഷത വഹിക്കും. സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ എന്നിവർ പ്രസംഗിക്കും. ജീവിതാവസാനം വരെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം എൻ സ്മാരകത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ യോഗത്തിൽ പങ്കെടുത്ത സി എം കുഞ്ഞിരാമൻ നായർ ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തത് മുതൽ ആ ജീവിതം സംഭവ ബഹുലമായിരുന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായതു മുതൽ ഒരു മാതൃകാ വിപ്ലവകാരിയുടെ ത്യാഗ സമ്പന്നമായ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ അന്തേവാസിയായിരുന്ന സി.എം. 1939 ലെ പ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ പാർട്ടി ആസ്ഥാനം എറണാകുളത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും മാറിയപ്പോൾ സി എം തന്നെയായിരുന്നു ഓഫീസിന്റെ ചുമതലക്കാരൻ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 1992 നവംബർ 15 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ രവീന്ദ്രൻ മാണിയാട്ട്, സെക്രട്ടറി കെ പത്മനാഭൻ, രാഘവൻ മാണിയാട്ട് , ദിലീഷ് കെ വി, ശ്രീജേഷ് മാണിയാട്ട് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.