
ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സർക്കാരിന്റെ വാർഷികാഘോഷത്തിന് ലഭിക്കുന്ന ജനപിന്തുണയെപറ്റി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണം ലഭിച്ചത് കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ആണ് കടക്കുന്നതെന്നും. ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടിയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർഷികാഘോഷത്തിനൊപ്പമുള്ള പ്രദര്‍ശന മേളയെയും ജനങ്ങള്‍ ആകെ ഏറ്റെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു കൂട്ടര്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്കരിക്കുമെന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന നിലയിലേക്ക് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മേഖലയിലെയും വികസനവും അതോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്ന സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നിലകൊള്ളുന്നുവെന്ന് ജനപങ്കാളിത്തത്തിലൂടെ മനസിലാക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.