
വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വികസനത്തിന്റെ ഗുണം അനുഭവിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമനാട്ടുകര നഗരസഭാ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനങ്ങൾക്കായി ആരും കാത്തുനിൽക്കേണ്ട അവസ്ഥ ഇത്തരം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകരുതെന്നും അതിദരിദ്ര മുക്തമായ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം അടുത്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
കിഫ്ബി ഫണ്ടിൽ 13.25 കോടി രൂപ ചെലവിട്ടാണു 4151 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നഗരസഭയ്ക്കായി പുതിയ ആസ്ഥാനമന്ദിരം നിർമിച്ചത്. ചെത്തുപാലം തോടിന് സമീപം നഗരസഭ ഏറ്റെടുത്ത 1.02 ഏക്കറിലാണ് അത്യാധുനിക സൗകര്യത്തോടെ 4 നില കെട്ടിടം സജ്ജമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.