22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
ആലപ്പുഴ
May 26, 2025 11:24 am

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് ഒരു അങ്കലാപ്പും വേണ്ടാ എന്നും അദ്ദേഹം ഉറപ്പു നല്‍കി. എൽഡിഎഫ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഒട്ടനവധി പ്രയാസങ്ങൾ ഉണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ആലപ്പുഴയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി 2018 ലെ പ്രളയത്തിന് ശേഷം സർക്കാർ സാമ്പത്തികമായി ഞെരുങ്ങിയപ്പോൾ ജീവനക്കാരോട് സർക്കാർ അഭ്യർത്ഥന നടത്തി. താത്പര്യപൂർവം സാലറി ചലഞ്ച് വിജയിപ്പിക്കുന്നതിന് ഇടപെട്ടു. സർക്കാർ കാര്യങ്ങൾ നിർവഹിക്കുന്നതിന് എല്ലാ ജീവനക്കാരും പങ്കു വഹിച്ചു. മുഖ്യമന്ത്രി പറഞ്ഞു.ഒരുപാട് മേഖലകളിൽ കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിച്ചു ഇത് ഔദാര്യമല്ല, അർഹതയുള്ളതാണ് എന്നാൽ കിട്ടേണ്ടത് നൽകിയില്ല കേന്ദ്ര‑സംസ്ഥാന സംയുക്ത പദ്ധതികളിൽ പോലും കേന്ദ്ര വിഹിതം കിട്ടിയില്ല.

വായ്പ എടുക്കാനും കേന്ദ്രം അനുവദിച്ചില്ല. ഇത്രയും പ്രയാസം ഉണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം മുടങ്ങിയില്ല. കോവിഡ് കാലത്ത് പോലും ശമ്പളം മുടങ്ങിയില്ല, ഇടയ്ക്ക് ക്ഷേമ പെൻഷൻ മുടങ്ങി. അത് പരിഹരിച്ചു. മാസം തോറും കൃത്യമായി കൊടുക്കും കുടിശിക മുഴുവൻ ഉടൻ കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.